ഇനിയേൽകുമോ ജീവൻ്റെ മന്നാ
ഇനിയേൽകുമോ ജീവൻ്റെ മന്നാ
ഇനി നൽകുമോ ആ കനാൻ ദേശം...
പാലും തേനും ഒഴുകുന്ന ദിവ്യമാ
സ്വർഗീയ കനാൻ ദേശം......
എൻ സ്വർഗീയ നാഥൻ്റെ ദേശം ....
പിളർന്നതാം പാറയെ പാവനമാക്കും
പരിശുദ്ധ ശക്തിയാലെന്നെ നിറക്കു...
ഈ പാപ ഭാരത്താൽ ഞങ്ങളർപ്പിക്കും
ഈ കാഴ്ച നീ സ്വീകരിക്കു......
ഈ തിരുബലി നീ സ്വീകരിക്കു ....
പിഴവെറേ വന്നങ്ങു പോയെങ്കിലും
നിന്നെ വിട്ടേറെ പോയെങ്കിലും ....
നീ ഒന്ന് കൈനീട്ടിയെന്നെ തൊടുകിൽ
മാഞ്ഞിടുമെൻ മനസവും .
ഈ ജന്മത്തിലെൻ ചാപല്യവും .....
Comments