അമ്മെ അമ്മെ മാതാവേ

അമ്മെ അമ്മെ മാതാവേയെന്നമ്മേ   നിർമ്മല  മാതാവേ 

അടിപതറാതെ  കാക്കണമേയെന്നമ്മേ മാതാവേ

അഭയം തേടി കൈകൾ കൂപ്പി പ്രാർത്ഥിക്കുന്നി മക്കളിൽ

കൃപായാം  പെരുമഴ  ചൊരിയണമേയെൻ  അമ്മെ മാതാവേ ....(2)


               അമ്മെ അമ്മെ  പ്രാർത്ഥിക്കണമേ  നിൻ -

               മകനോടായി എന്നെന്നും  

              പാപചാലിൽ  ഉഴലും  ഞങ്ങടെ ഹീനതയെല്ലാം കഴുകാനും

              ബലവാനാകും ദൈവത്തിൻ ത്തിരുനാമം വർണിച്ചിടാനും....(2)


വഴിയിൽ  തളരും നേരം ആ വഴിയറിയാതെ പതറുമ്പോൾ 

നേർവഴികാട്ടി കൂടെ നയിക്കൂയെന്നമ്മേ  മാതാവേ 

സുകൃതർക്കൊപ്പം  എന്നെന്നും  ഈ വിണ്ണിൽ വാഴുന്നോരമ്മേ

ഭീതിയകറ്റി പാത തെളിക്കു  യേശുവിന്നമ്മേ മാതാവേ ....(2)

                                            (അമ്മെ അമ്മെ  പ്രാർത്ഥിക്കണമേ..................)


മിഴികൾ നനയും നേരം ഈ  മനസ്സിൽ ഭാരം കൂടുമ്പോൾ 

ഭാരമകറ്റി പാലിക്കണമേയെന്നമ്മേ  മാതാവേ    

സാത്താൻ കോട്ട തകർത്തു   ഈ തമസ്സിൽനിന്നും രക്ഷിക്കാൻ

നിൻമകനോടായി അർത്ഥിക്കണമേയെന്നമ്മേ  മാതാവേ  ...(2)

                                            (അമ്മെ അമ്മെ  പ്രാർത്ഥിക്കണമേ..................)


 


Comments

Popular posts from this blog

history of peringanadu - പെരിങ്ങനാട്‌ - എൻ്റെ ദേശം

അലിയാം ഞാനിന്നീ തിരുബലിപോൽ