history of peringanadu - പെരിങ്ങനാട്‌ - എൻ്റെ ദേശം

 

പെരിങ്ങനാട്‌

കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ അടൂരിനടുത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രഗ്രാമമാണ്‌ പെരിങ്ങനാട്  ഇവിടുത്തെ തൃച്ചേന്നമംഗലം മഹാദേവ ക്ഷേത്രം വളരെ പ്രസിദ്ധമാണ്‌.

സംസ്കാരം

രാജഭരണ കാലത്തു കായംകുളം രാജാവിൻ്റെ അധിനതയിൽ ഉള്ള ഓണാട്ടുകരയുടെ ഒരു ഭാഗം ആയിരുന്നു  പെരിങ്ങനാട് എന്ന ദേശം , പെരിങ്ങി എന്ന അപൂർവ്വയിനം ആലിൻ്റെ സ്വാധിനം ഉണ്ടായതു കൊണ്ടാവണം ഈ ദേശത്തിനു പെരിങ്ങനാട് എന്ന് സ്ഥലനാമം വരാൻ കാരണം

പൂവൻകുന്നു മല,കടക്കുന്നിൽ മല ,അട്ടകോട്ട് മല ,തേവർകോട് മല, കുന്തിയിരുന്ന മല,ആതിര മല എന്നി മലകളുടെ നടുവിൽ ഈ ദേശം സ്ഥിതിചെയ്യുന്നു

ഏറ്റുമാനൂർ അമ്പലത്തിലെ ഏഴര പൊന്നാന നിർമ്മിച്ചത് പെരിങ്ങനാട് വസിച്ചിരുന്ന ശിൽപികൾ ആയിരുന്നു എന്ന് പഴമക്കാർ പറയാറുണ്ട് . കൂടാതെ ഓച്ചിറക്കളിയുമായി ബന്ധപ്പെട്ടും ഈ ദേശം പ്രസക്തിയോടെ നിലനിൽക്കുന്നു   .

ഇവിടുത്തെ ശിവക്ഷേത്രമായ തൃച്ചേന്നമംഗലം മഹാദേവ ക്ഷേത്രം വളരെയേറെ  പേരുകേട്ടതാണ്‌. ഈ ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് നടക്കുന്ന കെട്ടുകാഴ്ച വളരെ പ്രസിദ്ധമാണ്‌. തെക്കുമുറി , മുണ്ടപ്പള്ളി, ചെറുപുഞ്ച ,പോത്തടി, കുന്നത്തൂർക്കര ,മലമേക്കര ,കരുവാറ്റ, അമ്മകണ്ടകര ,മേലൂട്, മൂന്നാളം  എന്നി പത്തു കരക്കാരുടെ അധിനതയിൽ ആണ് ഈ ക്ഷേത്രം നിലനിൽക്കുന്നത് കെട്ടുകാളകളുടെയും തേരുകളുടെയും ഒരു സംഗമമാണ്‌ ഇവിടുത്തെ കെട്ടുകാഴ്ച. മത മൈത്രിയുടെ  വലിയ ഒരു കൂട്ടായ്മ ഇവിടുത്തെ കെട്ടുകാഴ്ച്ചയുടെ വർണ്ണശോഭ കൂട്ടുന്നതായി നമുക്ക് കാണാൻ സാധിക്കും .തെക്കൻ തിരുവിതാംകൂറിൻ്റെ കൈലാസം എന്ന് ഈ ക്ഷേത്രം അറിയപ്പെടുന്നു. ഇവിടുത്തെ ക്ഷേത്രവും മർത്തശ്മുനി ദേവാലയവും തമ്മിൽ ഒരു ബന്ധമുണ്ടന്ന് ഒരു ഐതീഹമായി ഈ നാട്ടിൽ പറയപ്പെടുന്നു .

ക്ഷേത്രത്തിനോട്  ചേർന്നാണ് വളരെ പ്രസക്തിയുള്ള തൃച്ചേന്നമംഗലം ഗവണ്മെൻ്റെ സ്കൂൾ. നിലവിൽ ക്ഷേത്രത്തിൻ്റെ  രണ്ടു ഭാഗത്തായി ആയാണ് സ്ഥിതിചെയ്യുന്നത്  .ഇവിടുന്നു  ഏകദേശം രണ്ടു കിലോമീറ്റർ   പടിഞ്ഞാറു മാറി മണക്കാല പോളിടെക്‌നിക് കോളേജും ,മണക്കാല  എഞ്ചിനീയറിംഗ് കോളേജും സ്ഥിതിചെയ്യുന്നു

മലയാള സിനിമ ഹാസ്യ മേഖല അടക്കിവാണ അടൂർ ഭാസിയുടെയും കൂടാതെ അദ്ദേഹത്തിൻ്റെ പിതാവും പ്രശസ്ത ഹാസ്യസാഹിത്യകാരനും പത്രാധിപരും നോവലിസ്റ്റും ആയിരുന്ന ഇ .വി കൃഷ്ണപിള്ളയുടെയും  ആദ്യകാല മലയാള ചലച്ചിത്രങ്ങളുടെ കഥാ - തിരക്കഥാകൃത്തും നാടകകൃത്തും പത്ര പ്രവർത്തകനുമായിരുന്ന മുൻഷി പരമുപിള്ളയുടെയും  ജന്മം കൊണ്ടും കർമ്മ മേഖലകൊണ്ടും ഈ ദേശത്തിന്റെ പേരിനു തിലകക്കുറി അണിയിച്ചവരാണ്   

ഇവിടുത്തെ ചന്തകൾ - പുത്തൻ ചന്ത , മുളമുക്ക്  ചന്ത  എന്നിവയാണ് ഇവിടുത്തെ  പ്രധാന സമ്പത്ത് വ്യവസ്ഥാ  കൃഷിയാണ് ,പുരാതന കാലത്തു വിൽക്കൽ  വാങ്ങലിനു  പറക്കോട്  ചന്തയെ ആശ്രയിച്ചിരുന്നു

പെരിങ്ങനാട് മർത്തശ്മുനി ഓർത്തഡോക്സ് വലിയ പള്ളി മർത്തശ്മുനിയമ്മയുടെ നാമത്തിൽ ഇന്ത്യയിൽ ആദ്യമായി സ്ഥാപിതമായ ദേവാലയമാണ്.2023ൽ  മർത്തശ്മുനി തീർത്ഥാടന കേന്ദ്രമായി H.H.ബസോലിയോസ് മാർത്തോമാ  മാത്യൂസ് lll ബാവ തിരുമേനിപ്രഖ്യാപിച്ചു

ടൂറിസ്റ്റ് കേന്ദ്രങ്ങൾ

ഉണ്ടിരിങ്ങാ മല ...(കുന്തിയിരുന്ന മല)


പെരിങ്ങനാട് ദേശത്തെ ഏറ്റവും  ഉയരം കൂടിയ സ്ഥലം . കായംകുളം_പുനലൂര്‍ റോഡില്‍ ലൈഫ് ലൈന്‍ ഹോസ്പിറ്റലിനു പിന്നിലായി സ്ഥിതി ചെയ്യുന്ന ഉണ്ടിരിങ്ങാ മലയെ വനവാസ കാലത്ത് പഞ്ച പാണ്ഡവര്‍ ഉണ്ടിരുന്ന മലയായി കരുതുന്നു . മലയുടെ ഒരുഭാഗം ഉരുള്‍ പൊട്ടിയതാണ് , മുകളിലായി നെല്ലിപ്പലക കൊണ്ട് മൂടിയ വലിയ കിണര്‍ ഉള്ളതായി പറയപ്പെടുന്നു ..

മേലൂട് _ കുരമ്പാല റോഡിൽ പതിനാലാമൈൽ ജംഗ്ഷനിൽ നിന്നും 500മീറ്റർ സഞ്ചാരിച്ചാൽ ഇവിടെ എത്തിച്ചേരാം ..

ആതിരമല 




പണ്ട് കാലങ്ങളിൽ അസുര മല എന്നും അടുക്കള മല എന്നൊക്കെ അറിയപ്പെട്ടിരുന്ന ഈ സ്ഥലനാമങ്ങൾ  ലോപിച്ചു ആതിരമലയായി എന്ന് പറയപ്പെടുന്നു ,സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 2000  അടി ഉയരമുള്ള ഈ സ്ഥലം പന്തളത്തിൻ്റെ കൊടുമുടി എന്നും അറിയപ്പെടുന്നു  .( അടൂർ  -പന്തളം  റൂട്ട് ) പറന്തൽ  പല്ലാവഴി ജംഗ്ഷനിൽ നിന്നും ഒന്നര കിലോമീറ്റർ മാറിയാണ്  ആതിരമല സ്ഥിതി ചെയ്യുന്നത്, ഒരു ടൂറിസ്റ്റ് മേഖല പ്രദേശം  കൂടി ആണ് ഇന്ന് ഈ പ്രദേശം  . പ്രാചീനമായ ചില ആചാരങ്ങൾ  പാലിച്ചു പോവുന്ന ഒരു ശിവപാർവ്വതി ക്ഷേത്രം കൂടി ഇതിനു മുകളിൽ  കാണാൻ സാധിക്കും ,ശബരിമല ക്ഷേത്രത്തിലെ മകരവിളക്ക് ദിവസം ആണ് ഇവിടുത്തെ കെട്ടുകാഴ്ച ,  പണ്ടുകാലങ്ങളിൽ ശബരിമല മകരവിളക്ക് ഇവിടെ നിന്നാൽ കാണാൻ സാധിക്കുമെന്ന് പഴമക്കാർ പറയുന്നു കോട മഞ്ഞിൻ്റെ കുളിരും  സൂര്യാസ്‌തമനങ്ങളുടെ വർണ ശോഭയും ഇവിടം നമ്മുടെ കണ്ണുകൾക്ക് ഇമ്പം പകരും    
         പന്തളത്തിൻ്റെ  നെല്ലറയായ കരിങ്ങാലി പാടശേഖരം ഇതിൻ്റെ താഴ്‌വരകളിൽ സ്ഥിതി ചെയ്യുന്നു പണ്ട് കാലങ്ങളിൽ സ്ഥലം അളക്കാൻ ഉപയോഗിക്കുന്ന കണ്ണാടി സർവേയുടെ അടയാളങ്ങൾ ഒരു തിരുശേഷിപ്പ് ആയി ഇവിടെ സംരക്ഷിക്കപ്പെടുന്നു 
  

ആരാധനയാലയങ്ങൾ

  1. സെൻറ് ജോർജ്  മലങ്കര സുറിയാനി കത്തോലിക്ക പള്ളി(റീത്തു പള്ളി)
  2. കുട്ടിങ്ങൽ ദേവി ക്ഷേത്രം,വഞ്ചിമുക്ക്
  3. സെൻറ് ഗ്രീഗോറിയോസ് ഓർത്തഡോസ് പള്ളി
  4. മർത്തശ്മുനി ഓർത്തഡോക്സ് വലിയ പള്ളി,(പൂവൻകുന്ന് പള്ളി )
  5. ശ്രീനാരായണ ഗുരുദേവ ക്ഷേത്രം , പുത്തൻചന്ത
  6. സെന്റ് ആന്റീനീസ് ചർച്ച് , പാദുവപുരം
  7. ദി പെൻഡുകോസ്തു മിഷൻ , മുളമുക്ക്
  8. ദി സാൽവേഷൻ ആർമി ചർച്ച് , മുളമുക്ക്

സ്ഥിതിവിവരക്കണക്കുകൾ

2011 ലെ കാനേഷുമാരി പ്രകാരം പെരിങ്ങനാടിലെ ജനസംഖ്യ 20638 ആണ്‌. ഇതിൽ 9642 പുരുഷന്മാരും 10996 സ്ത്രീകളുമുണ്ട്. 

വിചിത്ര വസ്തുതകൾ 

* കടുവാൻകുഴി അമ്മുമ്മകടുവാൻകുഴി ഭാഗത്ത് ഒരു പാറയിൽ  പണ്ടെങ്ങോ ഒരു സ്വാമിണി താമസിച്ചതായും അവരുടെ സാനിദ്ധ്യം  ആ പാറയിൽ ഉണ്ടായിരുന്നെന്നും ""പഴമക്കാർ ""പറഞ്ഞു കേട്ടിരുന്നു  . കളവു പോയ വസ്തുക്കളോ ,കാണാതെ പോയ വസ്തുക്കളോ തിരികെ കിട്ടാൻ വേണ്ടി അടക്കയും വെറ്റിലയും ഈ പാറമേൽ വെച്ച് പ്രാർത്ഥിച്ചാൽ അത് കിട്ടാറുണ്ടത്രെ . എന്നാൽ  പിൻ കാലത്തു വിശ്വാസങ്ങൾ മണ്മറഞ്ഞു പോകുകയും ഇപ്പോൾ ആ  പാറ മാത്രം അവശേഷിപ്പ് ആയി തുടരുകയും ചെയ്യുന്നു  
* മലയാള സിനിമയിൽ ഏറ്റവും കൂടുതൽ പാട്ടു പാടി അഭിനയിച്ച നടൻ ആണ്  ശ്രീ അടൂർ ഭാസി  
ഈശാന്തിമംഗലം - തൃച്ചേന്ദമംഗലം ക്ഷേത്രത്തിൻ്റെ പഴയ പേര് ആയിരുന്നു
* മാതരേശ്വരംകുളം  എന്നാണ് ആറാട്ട് കുളത്തിൻ്റെ പേര് 
* കുന്തിയിരുന്ന മല - പാണ്ഡവന്മാർ വനവാസകാലത്ത് വടക്കു നിന്ന് വരികയും കുന്തിദേവി വിശ്രമത്തിനായി ഈ മലയിൽ ഇരുന്നെന്നും ഐതിഹമായി ഇവിടെ ഉള്ളവർ പറയുന്നു.കുന്തി ദേവി ഭക്ഷണത്തിനു ശേഷം കഴിച്ചിരുന്ന ഇലയെടുത്തു വടക്കോട്ട് എറിയുകയും അവിടം ഇലഞ്ഞിക്കോട് മലയായി രൂപാന്തരം പ്രാപിച്ചെന്നും പറയപ്പെടുന്നു
...............(തുടരും)








NB :കൊടുത്തിട്ടുള്ള  വിവരങ്ങൾ  പുസ്തകളിലൂടെയും നാട്ടുകാരിൽ നിന്നും ശേഖരിച്ച വസ്തുതകൾ ആണ്. ഇതിലെ വസ്തുതകൾ കുറെ കൂടി നിങ്ങൾക്ക് അറിയാമെങ്കിലോ ,ഇതിൽ ഉൾപെടുത്തിയിട്ടില്ലാത്തതുമായ വസ്തുതകൾ ഉണ്ടങ്കിലോ  ബന്ധപെടുക 
ലിബിൻ അലക്സ് 
+968 77461827 

Comments

Popular posts from this blog

അലിയാം ഞാനിന്നീ തിരുബലിപോൽ

അമ്മെ അമ്മെ മാതാവേ