എന്നെ പാലിക്കും എൻ്റെ രക്ഷക ( enne paalikkum ente rakshaka )
എന്നെ പാലിക്കും എൻ്റെ രക്ഷക
നിൻ്റെ നാമം എന്നും എൻ്റെ രക്ഷ
ജീവനുള്ള ദൈവത്തിൻ്റെ നിത്യ രക്ഷ
ആഹാ നേടിയോർ എത്രയോ ഭാഗ്യവാന്മാർ ...(2)
പാടിടും ഘോഷിക്കും ഞാൻ അവൻ്റെ നാമം
വാഴ്ത്തിടും വന്ദിക്കും ഞാനവൻ്റെ കൃപകൾ
അവൻ ഗ്രഹിക്കും എന്നെ അനുഗ്രഹിക്കും
നിത്യമാം രക്ഷ എനിക്ക് നൽകും ...(2)
കുരുടർ കണ്ടും മുടന്തർ നടന്നും
നിൻ്റെ നിത്യ രക്ഷ അവർ നേടി
നീയൊന്നു വരികിൽ നീ ഒന്ന് തൊടുകിൽ
ഈ പാരിൽ നാം എത്രയോ ഭാഗ്യവാന്മാർ ..(പാടിടും ഘോഷിക്കും)
നീ വരും നാളിൽ നിൻ മഹത്വ നാളിൽ
ഉയർക്കും രക്ഷനേടോർ കർത്ത്യ സന്നിധെ
നീ ഒന്ന് വിളിക്കിലെൻ പേര് ചൊല്ലി വിളിക്കിൽ
ഈ ഭൂവാസം എത്രയോ മോദമാകും ..(പാടിടും ഘോഷിക്കും)
ഈ കാലം കഴിഞ്ഞു നിൻ മഹത്ത്വം നേടി
ഉയർക്കും ഞങ്ങൾ അങ്ങേ സന്നിതെ
നിൻ വലഭാഗേ നിൻ്റെ രാജ്യം പൂകി
എൻ സോത്രഗാനം പാടി ഞാൻ ആരാധിച്ചിടും ..(പാടിടും ഘോഷിക്കും)
.
Comments