Posts

Showing posts from March, 2023

അലിയാം ഞാനിന്നീ തിരുബലിപോൽ

  അലിയാം  ഞാനിന്നീ തിരുബലിപോൽ   ഉരുകാം  ഞാനിന്നീ മെഴുതിരി പോൽ   ഉയരാം  ഞാനിന്നീ ധൂപം പോൽ    നാഥാ നിൻ നാമമിന്നേകുമെങ്കിൽ    നാഥാ ഇന്നെൻവിളി കേൾക്കുമെങ്കിൽ          നീയല്ലോ ദൈവമേ സർവ്വസവും      നീയല്ലോ ദൈവമേ സങ്കേതവും      നീട്ടിയ കരങ്ങളാൽ നിന്നെ വിളിച്ചാൽ      നിന്ദനായ് തീരരുതെൻ ദൈവമേ      ഞാനെകനായ് തീരരുതെൻ  ദൈവമേ കുമിയൊന്നൊരീ കഷ്ട ഭാരങ്ങളും  കടലായ് എൻ കൺനിനവുകളും കരഞ്ഞു തളർന്നയെൻ കണ്ണീർകണങ്ങളും  കാണാതെ പോകരുതെൻ ദൈവമേ  കാവലായ് വന്നീടെൻ  ദൈവമേ      ആരാരുമാശ്രയം ഇല്ലെൻ നാഥനെ       ആശ്വാസമായിക്കിന്നി വീഥിയിൽ       ആണിപ്പാടുള്ളയെൻ ക്രൂശിതനല്ലാതെ       ആരാരുമില്ലായി  പാരിടത്തിൽ      അലിവോടോന്നുന്നി കാത്തിടണേ 

എന്നെ പാലിക്കും എൻ്റെ രക്ഷക ( enne paalikkum ente rakshaka )

എന്നെ പാലിക്കും എൻ്റെ രക്ഷക നിൻ്റെ നാമം എന്നും എൻ്റെ രക്ഷ  ജീവനുള്ള ദൈവത്തിൻ്റെ നിത്യ രക്ഷ  ആഹാ നേടിയോർ എത്രയോ ഭാഗ്യവാന്മാർ ...(2) പാടിടും ഘോഷിക്കും ഞാൻ അവൻ്റെ നാമം  വാഴ്ത്തിടും വന്ദിക്കും ഞാനവൻ്റെ കൃപകൾ  അവൻ ഗ്രഹിക്കും എന്നെ അനുഗ്രഹിക്കും  നിത്യമാം രക്ഷ എനിക്ക് നൽകും  ...(2)   കുരുടർ  കണ്ടും മുടന്തർ നടന്നും  നിൻ്റെ നിത്യ രക്ഷ അവർ നേടി  നീയൊന്നു വരികിൽ നീ ഒന്ന് തൊടുകിൽ  ഈ പാരിൽ നാം എത്രയോ ഭാഗ്യവാന്മാർ  ..(പാടിടും ഘോഷിക്കും) നീ വരും നാളിൽ നിൻ മഹത്വ നാളിൽ  ഉയർക്കും രക്ഷനേടോർ  കർത്ത്യ സന്നിധെ  നീ ഒന്ന് വിളിക്കിലെൻ പേര് ചൊല്ലി വിളിക്കിൽ  ഈ ഭൂവാസം എത്രയോ മോദമാകും ..(പാടിടും ഘോഷിക്കും) ഈ കാലം കഴിഞ്ഞു നിൻ മഹത്ത്വം നേടി  ഉയർക്കും ഞങ്ങൾ അങ്ങേ സന്നിതെ  നിൻ വലഭാഗേ നിൻ്റെ രാജ്യം പൂകി  എൻ സോത്രഗാനം പാടി ഞാൻ ആരാധിച്ചിടും ..(പാടിടും ഘോഷിക്കും) .

ഇളം തെന്നലായി

  ഇളം തെന്നലായി ......... വന്ന നേരമെൻ ഹൃദയത്തെ നീ തൊട്ട നേരം  അറിയാതെ വന്നൊരു മഴയിൽ ലയിച്ചനേരമാ  നിറമാർന്ന സന്ധ്യ നേരം  നിൻ മൗന വാക്ക് കേൾക്കാൻ കൊതിച്ച നേരമ  മഴ തൂകും സന്ധ്യ നേരം  മിഴിയൊന്നടക്കാതെ കൂട്ടൊന്നിരിക്കാൻ   മനം തുടിച്ച നേരമാ  കിളിയൊന്നു കൊഞ്ചും  നേരം   

history of peringanadu - പെരിങ്ങനാട്‌ - എൻ്റെ ദേശം

Image
  പെരിങ്ങനാട്‌ കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ  അടൂരിനടുത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രഗ്രാമമാണ്‌  പെരിങ്ങനാട്   ഇവിടുത്തെ തൃച്ചേന്നമംഗലം മഹാദേവ ക്ഷേത്രം വളരെ പ്രസിദ്ധമാണ്‌. സംസ്കാരം രാജഭരണ കാലത്തു കായംകുളം രാജാവിൻ്റെ അധിനതയിൽ ഉള്ള ഓണാട്ടുകരയുടെ ഒരു ഭാഗം ആയിരുന്നു  പെരിങ്ങനാട് എന്ന ദേശം , പെരിങ്ങി എന്ന അപൂർവ്വയിനം ആലിൻ്റെ സ്വാധിനം ഉണ്ടായതു കൊണ്ടാവണം ഈ ദേശത്തിനു പെരിങ്ങനാട് എന്ന് സ്ഥലനാമം വരാൻ കാരണം പൂവൻകുന്നു മല,കടക്കുന്നിൽ മല ,അട്ടകോട്ട് മല ,തേവർകോട് മല, കുന്തിയിരുന്ന മല, ആതിര മല എന്നി മലകളുടെ നടുവിൽ ഈ ദേശം സ്ഥിതിചെയ്യുന്നു ഏറ്റുമാനൂർ അമ്പലത്തിലെ ഏഴര പൊന്നാന നിർമ്മിച്ചത് പെരിങ്ങനാട് വസിച്ചിരുന്ന ശിൽപികൾ ആയിരുന്നു എന്ന് പഴമക്കാർ പറയാറുണ്ട് . കൂടാതെ ഓച്ചിറക്കളിയുമായി ബന്ധപ്പെട്ടും ഈ ദേശം പ്രസക്തിയോടെ നിലനിൽക്കുന്നു   . ഇവിടുത്തെ ശിവക്ഷേത്രമായ തൃച്ചേന്നമംഗലം മഹാദേവ ക്ഷേത്രം വളരെയേറെ  പേരുകേട്ടതാണ്‌. ഈ ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് നടക്കുന്ന കെട്ടുകാഴ്ച വളരെ പ്രസിദ്ധമാണ്‌. തെക്കുമുറി , മുണ്ടപ്പള്ളി, ചെറുപുഞ്ച ,പോത്തടി, കുന്നത്തൂർക്കര ...

ഇനിയേൽകുമോ ജീവൻ്റെ മന്നാ

ഇനിയേൽ കു മോ ജീവ ൻ്റെ   മന്നാ ഇനി നൽ കു മോ  ആ   കനാൻ ദേശം... പാലും തേനും ഒഴുകുന്ന ദിവ്യമാ   സ്വർഗീയ കനാൻ ദേശം...... എൻ സ്വർഗീയ നാഥ ൻ്റെ   ദേശം ....   പിളർന്നതാം  പാറയെ പാവനമാക്കും  പരിശുദ്ധ ശക്തിയാലെന്നെ  നിറക്കു...  ഈ  പാപ  ഭാരത്താൽ  ഞങ്ങള ർപ്പിക്കും  ഈ കാഴ്ച നീ സ്വീകരിക്കു......  ഈ തിരുബലി നീ സ്വീകരിക്കു .... പിഴവെറേ വന്നങ്ങു  പോയെങ്കിലും  നിന്നെ വിട്ടേറെ പോയെങ്കിലും  .... നീ ഒന്ന് കൈനീട്ടിയെന്നെ തൊടുകിൽ  മാഞ്ഞിടുമെൻ മനസവും . ഈ ജന്മത്തിലെൻ ചാപല്യവും .....

അമ്മെ അമ്മെ മാതാവേ

അമ്മെ അമ്മെ മാതാവേയെന്നമ്മേ   നിർമ്മല  മാതാവേ  അടിപതറാതെ  കാക്കണമേ യെന്നമ്മേ  മാതാവേ അഭയം തേടി കൈകൾ കൂപ്പി പ്രാർത്ഥിക്കുന്നി മക്കളിൽ കൃപായാം  പെരുമഴ  ചൊരിയണമേയെൻ  അമ്മെ മാതാവേ ....(2)                അമ്മെ അമ്മെ  പ്രാർത്ഥിക്കണമേ   നിൻ -                മകനോടായി എന്നെന്നും                 പാപചാലിൽ  ഉഴലും  ഞങ്ങടെ ഹീനതയെല്ലാം കഴുകാ നും               ബലവാനാകും ദൈവത്തിൻ ത്തിരുനാമം വർണിച്ചിടാനും ....(2) വഴിയിൽ  തളരും നേരം ആ വഴിയറിയാതെ പതറുമ്പോൾ  നേർവഴികാട്ടി കൂടെ നയിക്കൂ യെ ന്നമ്മേ   മാതാവേ  സുകൃതർക്കൊപ്പം  എന്നെന്നും  ഈ വിണ്ണിൽ വാഴുന്നോരമ്മേ ഭീതിയകറ്റി  പാത തെളിക്കു  യേശുവിന്നമ്മേ മാതാവേ  ....(2)                               ...