പെരിങ്ങനാട് കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ അടൂരിനടുത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രഗ്രാമമാണ് പെരിങ്ങനാട് ഇവിടുത്തെ തൃച്ചേന്നമംഗലം മഹാദേവ ക്ഷേത്രം വളരെ പ്രസിദ്ധമാണ്. സംസ്കാരം രാജഭരണ കാലത്തു കായംകുളം രാജാവിൻ്റെ അധിനതയിൽ ഉള്ള ഓണാട്ടുകരയുടെ ഒരു ഭാഗം ആയിരുന്നു പെരിങ്ങനാട് എന്ന ദേശം , പെരിങ്ങി എന്ന അപൂർവ്വയിനം ആലിൻ്റെ സ്വാധിനം ഉണ്ടായതു കൊണ്ടാവണം ഈ ദേശത്തിനു പെരിങ്ങനാട് എന്ന് സ്ഥലനാമം വരാൻ കാരണം പൂവൻകുന്നു മല,കടക്കുന്നിൽ മല ,അട്ടകോട്ട് മല ,തേവർകോട് മല, കുന്തിയിരുന്ന മല, ആതിര മല എന്നി മലകളുടെ നടുവിൽ ഈ ദേശം സ്ഥിതിചെയ്യുന്നു ഏറ്റുമാനൂർ അമ്പലത്തിലെ ഏഴര പൊന്നാന നിർമ്മിച്ചത് പെരിങ്ങനാട് വസിച്ചിരുന്ന ശിൽപികൾ ആയിരുന്നു എന്ന് പഴമക്കാർ പറയാറുണ്ട് . കൂടാതെ ഓച്ചിറക്കളിയുമായി ബന്ധപ്പെട്ടും ഈ ദേശം പ്രസക്തിയോടെ നിലനിൽക്കുന്നു . ഇവിടുത്തെ ശിവക്ഷേത്രമായ തൃച്ചേന്നമംഗലം മഹാദേവ ക്ഷേത്രം വളരെയേറെ പേരുകേട്ടതാണ്. ഈ ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് നടക്കുന്ന കെട്ടുകാഴ്ച വളരെ പ്രസിദ്ധമാണ്. തെക്കുമുറി , മുണ്ടപ്പള്ളി, ചെറുപുഞ്ച ,പോത്തടി, കുന്നത്തൂർക്കര ,മലമേക്കര ,കരുവാറ്റ, അമ്മകണ്ടകര ,മേലൂട്, മൂന